ഭാര്യ ആക്രമിച്ചുവെന്ന് ട്രംപ്പിന്റെ പരിഹാസം; കട്ട കലിപ്പിൽ മാക്രോൺ, പ്രതികരണം | VIDEO

  • ഹോർമുസ് കടലിടുക്കിലേക്ക് കപ്പലുകൾ അയയ്ക്കാൻ വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്

ഇന്റർനാഷണൽ ഡസ്ക്: തന്റെ ഭാര്യ ശാരീരികമായി പീഡിപ്പിച്ചതായും തന്നോട് മോശമായി പെരുമാറിയതായും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മറുപടി നൽകി.

“ട്രംപിന്റെ പരാമർശങ്ങൾ അനുചിതവും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല” എന്നും മാക്രോൺ പറഞ്ഞു, അവ “പ്രതികരണം അർഹിക്കുന്നില്ല” എന്നും മാക്രോൺ കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലേക്ക് കപ്പലുകൾ അയയ്ക്കാൻ വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ മാക്രോണിനെ  പരിഹസിച്ചുകൊണ്ട് ആണ് ട്രംപ് പ്രസ്താവന ഇറക്കിയത്, “അദ്ദേഹത്തിന്റെ ഭാര്യ വളരെ മോശമായി പെരുമാറിയെന്നും ഭാര്യയുടെ ആക്രമണത്തിൽ മാക്രോണിന്റെ താടിയെല്ലിന് ഏറ്റ ശക്തമായ പ്രഹരത്തിൽ നിന്ന് മാക്രോൺ സുഖം പ്രാപിക്കുന്നു” വെന്നുമായിരുന്നു ട്രംപിന്റെ മറുപടി. മാക്രോൺ പ്രതികരണം കാണാം 👇

Most Popular

error:
Exit mobile version