വാഷിങ്ടൻ ടെഹ്റാൻ: ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നാണ് യുഎസ് വിലയിരുത്തൽ. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു.
ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നാണ് യുഎസ് വിലയിരുത്തൽ. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു.
