വ്യാജ വിസ തട്ടിപ്പ്: മലയാളി ഡൽഹി പോലീസിന്റെ പിടിയിൽ, തട്ടിപ്പിനിരയായതും മലയാളി

0
995

ന്യൂഡൽഹി: വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പി.ആർ രൂപേഷ് എന്നയാളാണ് പിടിയിലായത്. കബളിപ്പിക്കപ്പെട്ട മലയാളിയായ യുവാവിനെ ഇറ്റലി മടക്കി അയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജനുവരി 25നാണ് മലയാളിയായ ഡിജോ ഡേവീസ് ഡൽഹിയിൽ മടങ്ങിയെത്തിയത്. വിസ വ്യാജമാണെന്ന് വ്യക്തമായതോടെ ഇറ്റലിയിലെ എമിഗ്രേഷൻ വിഭാഗം അധികൃതർ മടക്കി അയയ്ക്കുകയായിരുന്നു. സ്ഥിരതാമസ വിസയെന്ന് വിശ്വസിപ്പിച്ചാണ് രൂപേഷ് ഡിജോയ്ക്ക് വ്യാജ വിസ നൽകി കബളിപ്പിച്ചത്. വിസ ലഭിക്കുന്നതിനായി എട്ടുലക്ഷം രൂപ ഡിജോയിൽ നിന്ന് ഇയാൾ കൈപ്പറ്റിയിരുന്നു.

കേരളത്തിൽ ട്രാവൽ ഏജൻസി നടത്തിവന്നിരുന്ന രൂപേഷിന് വ്യാജ വിസ തയാറാക്കുന്ന സംഘവുമായി അടുത്തബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഡൽഹി പോലീസ്. വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നാണ് വിവരം.