തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകത്തില്‍ പ്രതി അഫാന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്നിറങ്ങിയത് ഇന്നാണെന്ന് സ്ഥിരീകരണം. ഇന്ന് പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായര്‍ പറഞ്ഞു. മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുക്കുകയാണ്. ഫര്‍സാനയെന്നാണ് പെണ്‍കുട്ടിയുടെ പേര്. അച്ഛന്‍ സുനില്‍,അമ്മ ഷീജ എന്നിവരാണ് പൊലീസിന് മൊഴി നല്‍കുന്നത്. പെണ്‍കുട്ടിയ്ക്ക് ഒരു സഹോദരനുമുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിക്കാന്‍ പറ്റിയില്ലെന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ പോയി സ്ഥിരീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സൗഹൃദം അറിയില്ലെന്നും ബിനു വ്യക്തമാക്കി. വെഞ്ഞാറമൂട് മുക്കുന്ന് സ്വദേശിനിയാണ് പെണ്‍കുട്ടി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





