സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായംകുളം സ്വദേശിക്കൊപ്പം മരണപ്പെട്ടത് സഊദി പൗരൻ

0
1815

ദമാം: സഊദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിൽ ഉണ്ടായ വാഹനാംപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് – ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ദമാം -ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആഷിഖ് അലിയെ കൂടാതെ സഊദി പൗരനും മരിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എതിർദിശകളിൽ നിന്ന് വന്ന ഇരുവരുടെയും വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. അപകട വാർത്ത രാവിലെ മലയാളം പ്രസ്സ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി വാഹനമോടിച്ചുപോകുേമ്പാൾ എതിർദിശയിൽനിന്ന് വന്ന സഊദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.

കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ പ്രസിഡൻറ് ഇസ്ഹാഖ് ലവ്ഷോറിെൻറ സഹോദര പുത്രനാണ് മരിച്ച ആഷിഖ് അലി. ഹാഷ്മിയാണ് ഭാര്യ. ഡോ. അഹ്ന അലി ഏക സഹോദരി. അൽ അഹ്സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ഹനീഫ (നവോദയ), നാസർ മദനി (ഇസ്‌ലാഹി സെൻറർ) എന്നിവർക്കൊപ്പം കൃപ ചെയർമാൻ മുജീബ് കായംകുളവും രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക