വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൈമാറിയ ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് തിരിച്ചറിയാൻ സാധിച്ചില്ല. കൈമാറിയതിൽ ഒന്ന് ബന്ദികളിൽ ഒരാളായ ഷിരി ബിബാസിൻ്റെതാണെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെയാണ് മൃതശരീരം ഷിരി ബിബാസിൻ്റെതല്ലെന്ന് മനസിലായത്. ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍ അപലപിച്ചു. ഹമാസിൻ്റെ വാദം തെറ്റാണെന്നും ഷിരി ബിബാസിൻ്റെ മൃതദേഹം ഹമാസ് കൈമാറിയില്ലെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ 9 മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്.
ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് തടിച്ചുകൂടിയ ജനങ്ങളിൽ പലരും പലസ്തീൻ പകാത ഉയർത്തി പിടിച്ച് കൊണ്ടാണ് നിന്നിരുന്നത്. ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നായിരുന്നു ഹമാസിൻ്റെ അവകാശവാദം.





