ഷൂട്ടിങ്ങിന് എടുത്ത വാടകവീട്ടിൽ ബാലതാരത്തെ പീഡിപ്പിച്ചു; നടന് 136 വർഷം കഠിനതടവ്

0
2081

ഈരാറ്റുപേട്ട: സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടനു 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും ശിക്ഷ. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്കു നൽകണമെന്നും ഉത്തരവുണ്ട്.

2023 മേയ് 31ന് ആണു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥൻ അന്വേഷിച്ച കേസിൽ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ.പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.