മുംബൈ: പരമ്പരാഗതമായി വളരെ അടുത്ത വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളായ ഇന്ത്യയും സഊദി അറേബ്യയും തമ്മിൽ പുതിയൊരു ഡീലിന് കളമൊരുക്കുന്നു. അടുത്തിയെയായി സ്വതന്ത്ര വ്യാപാര കാരാർ നടപ്പാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമായിരുന്നു. ഇതിന്റെ ഫലമായി ഇരു രാജ്യങ്ങള്‍ക്കിടയിലെ നിക്ഷേപവും ഇക്കാലത്ത് കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ മേഖലയിലും സഊദി അറേബ്യ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി പി സി എൽ) ആന്ധ്രാപ്രദേശില്‍ പുതിയ റിഫൈനറി ആരംഭിക്കാനുള്ള പ്രവർത്തനങ്ങള്‍ക്ക് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സഊദി അറേബ്യ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിനായുള്ള ചർച്ചകള്‍ പുരോഗമിക്കുകയെന്നുമാണ് ബി പി സി എല്ലിന്റെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മണികണ്ട്രോള് റിപ്പോർട്ട് ചെയ്യുന്നത്.
റിഫൈനറിയിലേക്ക് വാങ്ങുന്ന എണ്ണയില്‍ വിലക്കിഴിവ് നല്കുകയാണെങ്കില് പുതിയ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനായി സഊദി അറേബ്യയുമായി കമ്പനി 15-20 വർഷത്തെ ദീർഘകാല കരാറിൽ ഏർപ്പെടുമെന്ന് ഇന്ത്യ എനർജി വീക്ക് 2025 നോട് അനുബന്ധിച്ച് ബി പി സി എൽ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ വിജയിച്ചാൽ, സഊദി അറേബ്യയുമായി ഒരു സംയുക്ത സംരംഭം രൂപീകരിച്ച് പുതിയ റിഫൈനറിയിലെ 20-25 ശതമാനം ഓഹരികൾ ബി പി സി എൽ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ സഊദി അറേബ്യയുമായി ചർച്ചകൾ നടത്തിവരികയാണ്, കരാർ നുക്ക് ഗുണകരമാണെങ്കിൽ മുന്നോട്ട് പോകും,” ബി പി സി എല്‍ എക്സിക്യുട്ടീവ് ഡയറക്ടർ രാമകൃഷ്ണ പറഞ്ഞു. 2019 ൽ സഊദി അറേബ്യ ഇന്ത്യയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ രാജ്യത്ത് 100 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സഊദി അറേബ്യയുമായുള്ള ചർച്ചകൾ നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. സൗദിയുമായുള്ള പങ്കാളിത്തത്തിനുള്ള പ്രാഥമികള്‍ നീക്കങ്ങള്‍ നടക്കുകയാണ്. വേണമെങ്കില്‍ നമുക്ക് സ്വന്തമായി തന്നെ പദ്ധതി പൂർത്തീകരിക്കാന്‍ കഴിയും. മികച്ച ബാലന്‍സ് ഷീറ്റാണ് കമ്പനിയുടേത്. എന്നിരുന്നാലും ഒരു പങ്കാളിയുമായി ചേർന്ന് റിഫൈനറി സ്ഥാപിക്കുന്നതാണ് നല്ലതെന്നും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി കൃഷ്ണകുമാർ പറഞ്ഞു.
ബി പി സി എല്ലിന്റെ വരാനിരിക്കുന്ന റിഫൈനറിയിൽ സഊദി അറേബ്യ നിക്ഷേപ അവസരങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഒക്ടോബറിലും മണികൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരത് പെട്രോളിയം നിലവിൽ മുംബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന എന്നിവിടങ്ങളിൽ മൂന്ന് റിഫൈനറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യം നിറവേറ്റുന്നതിനായി ആന്ധ്രാപ്രദേശിൽ ഒരു പുതിയ റിഫൈനറി സ്ഥാപിക്കുന്നത്.
പുതിയ റിഫൈനറിക്ക് 75 ശതമാനം മൂലധന സബ്സിഡി നൽകാൻ ആന്ധ്രാപ്രദേശ് സർക്കാർ തയ്യാറാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ബി പി സി എല്ലിന്റെ റിഫൈനറി, പെട്രോകെമിക്കൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 6,000 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിലെ കിഴക്കൻ തീരത്തുള്ള ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സിനായുള്ള പ്രീ-പ്രോജക്ട് പ്രവർത്തനങ്ങൾക്കായി ബി പി സി എല്ലിന്റെ ബോർഡ് ഡിസംബറിൽ 6100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





