ജിദ്ദ: സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. ഈ കാലാവസ്ഥയ്‌ക്കൊപ്പം കാറ്റ്, പേമാരി, കടൽത്തീരത്ത് ഉയർന്ന തിരമാലകൾ എന്നിവയും പ്രതീക്ഷിക്കുന്നതായി എൻഎംസി അറിയിച്ചു.
മക്ക, അൽ ബാഹ, അസീർ, റിയാദ്, ഹായിൽ, മദീന എന്നീ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും വടക്കൻ അതിർത്തികളിലും അൽ ജൗഫ് മേഖലകളിലും മിതമായ മഴയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹ മാധ്യമങ്ങളിലും അൻവാ ആപ്ലിക്കേഷനിലും കാലാവസ്ഥയെ സംബന്ധിച്ച് നൽകുന്ന റിപ്പോർട്ടുകളും മുന്നറിയിപ്പുകളും എല്ലാവരും പാലിക്കണമെന്ന് എൻഎംസി ആഹ്വാനം ചെയ്തു.
