ഇൻസ്റ്റഗ്രാം പരിചയം, യുവാവിനൊപ്പം ജീവിക്കാൻ കുട്ടിയുമായി യുവതി വീട് വിട്ടിറങ്ങി; യുവതി പെട്ടത് വല്ലാത്തൊരു പെടലിൽ, 25 പവനും നഷ്ടമായി

0
4253

തലശ്ശേരി: ഇന്‍സ്റ്റഗ്രാം മുഖേന യുവാവുമായി പരിചയപ്പെട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണാഭരണം നഷ്ടമായതായി പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹവാഗ്ദാനം നല്‍കിയ യുവാവ് യുവതിയോട് വീട്ടുകാരോട് പറയാതെ സ്വര്‍ണവുമെടുത്ത് വരാന്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കേട്ടപാതി യുവതി കുട്ടിയെയുമെടുത്ത് കണ്ണൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പുറപ്പെട്ടു. തലശ്ശേരിയിലെത്താറായപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ പറഞ്ഞു. കൈവശമുള്ള സ്വര്‍ണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നല്‍കാന്‍ യുവാവ് പറഞ്ഞു. യുവതി സ്വര്‍ണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നല്‍കി. യുവാവിനെ കാണാന്‍ യുവതിയോട് കോഴിക്കോട്ട് പോകാന്‍ പറഞ്ഞ സുഹൃത്ത് വാഹനവും ഏര്‍പ്പാടാക്കി നല്‍കി.

കോഴിക്കോട്ടെത്തിയ യുവതിക്ക് യുവാവിനെ കാണാനായില്ല. ഇന്‍സ്റ്റഗ്രാമില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ യുവതി ബന്ധുക്കളെ ബന്ധപ്പെട്ടു. കണ്ണൂരില്‍നിന്ന് ബന്ധുക്കള്‍ കോഴിക്കോട്ട് പോയി യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. വരുമ്പോള്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച് റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

ദൃശ്യങ്ങളില്‍ യുവാവ് എത്തിയത് സ്‌കൂട്ടറിലാണെന്ന് കണ്ടെത്തി. പരാതിക്കാരി ഭര്‍ത്താവുമായി വിവാഹമോചനം നേടിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഷാമിനെതിരെയാണ് പരാതി. യഥാര്‍ഥ പേരാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക