റിയാദ്: ദീർഘകാലത്തെ സേവനത്തിന്ന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യൂസഫ് കാക്കഞ്ചേരിയെ ‘മിഅ’ അംഗങ്ങൾ പൊന്നാടയണിയണിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അബ്ദുറഹീം നിയമ സഹായ സമിതിയുടെ യാത്രയയപ്പ് ചടങ്ങിലാണ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ സെക്രട്ടറി സഫീറലി തലാപ്പിൽ ട്രഷറർ ഉമറലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അബ്ദുറഹീം നിയമ സഹായ സമിതി ചെയർമാൻ സി.പി.മുസ്തഫ, പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ, മിഅ മുഖ്യ രക്ഷാധികാരിയും സഹായസമിതി കൺവീനറുമായ അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുറഹിം സഹായ സമിതി സ്റ്റീയറിങ്ങ് കമ്മറ്റി അംഗങ്ങൾ മിഅ മുഖ്യ രക്ഷാധികാരി നാസർ വണ്ടൂർ, ജോ. സെക്രട്ടറി സമീർ കല്ലിങ്ങൽ മീഡിയ കൺവീനർ റിയാസ് വണ്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അബ്ദുറഹിം മോചനമടക്കം ഇന്ത്യൻ പ്രവാസികൾ നേരിട്ടിരുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നേതൃത്വം നൽകിയിരുന്ന വ്യക്ത്വമാണ് യൂസഫ് കാക്കഞ്ചേരിയെന്ന് ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചവർ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക