അജ്‌മാൻ: ജീവകാരുണ്യ പ്രവർത്തകനും കണ്ണൂർ തലശ്ശേരി നെട്ടൂർ കുന്നോത്ത് സ്വദേശിയുമായ ചോനോകടവത്ത് അഷ്‌റഫ് എന്ന അത്ലാൽ അഷ്‌റഫ് (55) അജ്മാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അജ്‌മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.
പരേതനായ വി.യു മമ്മൂട്ടി-സി.കെ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പിണറായി സ്വദേശി ബുഷ്റ. മകൻ: മുഹമ്മദ് റാഫിദ് (പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ. നടപടിക്രമങ്ങൾക്ക് ശേഷം അജ്‌മാൻ അൽ ജർഫ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക