ജിദ്ദ: ജിദ്ദയിലെ ഖലീദീയ്യ ഏരിയ കെഎംസിസി നടത്തിയ ഒന്നാമത് സെവെൻസ് ഫൂഡ്ബോൾ ടൂർണമെന്റിൽ ഫൂഡ് മസാല കമ്പിനിയായ പേര് മാറാത്ത പെരുമ മാറാത്ത വിജയ് മസാല സ്പോൺസർ ചെയ്യുന്ന BFC ജിദ്ദ ജേതാകളായി.
ജിദ്ദ സൂക് സാത്തി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരസത്തിൽ ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിൽപെട്ട 8 സീനിയർ ടീമുകളാണ് മത്സരിച്ചത്. ടൂർണമെന്റിൽ ഫൈനലിൽ ശക്തരായ ഡെക്സോപ്പാക്ക് ജിദ്ദ ടീമിനെയാണ് വിജയ് ഫൂഡ് BFC ജിദ്ദ 2 എതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ചത്. ടൂർണ്മെന്റിൽ മികച്ച പ്ലയർ ആയി വിജയ് ഫൂഡ് BFC ജിദ്ധയുടെ ജിബിൻ കുട്ടപായിയെ തിരഞ്ഞെടുത്തു.

കൂടാതെ ടൂർണമെന്റിലെ മികച്ച സ്റ്റോപ്പർ ബാക്ക് ആയി വിജയ് ഫൂഡ് BFC ജിദ്ധയുടെ മുഹമ്മദ് ഷഫീഖിനേയും, ടോപ് സ്കോററായി ജിബിൻ കുട്ടപ്പായിയേയും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിനു ശേഷം വിജയ് ഫൂഡ് ഓഫീസിൽ വെച്ച് നടന്ന വിന്നേഴ് ട്രോഫി കൈമാറ്റ ചടങ്ങിൽ ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ വിജയ് മസാല കമ്പനി MD ജോയി മൂലം അവറുകൾക്ക് കൈമാറി. ചടങ്ങിൽ വിജയ് മസാല ജിദ്ദ റീജിയൺ മാർക്കറ്റിംഗ് സൂപ്പർവൈസർ മുസ്തഫ മൂപ്രയും, ഓഫീസ് സ്റ്റാഫുകളായാ സുഷീലൻ, അക്ഷയ് എന്നിവരും BFC ജിദ്ദ ക്ലബ് ഭാരവാഹികളായ അനസ് പൂളഞ്ചേരി, ഫസൽ ചിറ്റൻങ്ങാടൻ, TC ഫൈസൽ എന്നിവരും പങ്കെടുത്തു.






