കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ട ദുരവസ്ഥയാണെന്ന് വിശദീകരിച്ചു യാത്രക്കാരി സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പ് വൈറലായതോടെ അന്വേഷണവുമായി കണ്ണൂർ എയർപോർട്ട്. സംഭവത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നും ഉദ്യോഗസ്ഥൻ മോശം പ്രവർത്തി നടത്തിയിട്ടില്ലെന്നും എയർപോർട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മുഴുവൻ സിസിടിവി ക്യാമറയും പരിശോധിച്ചാണ് വിമാനത്താവളം പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിൽ വാദി പ്രതിയാകുന്ന അവസ്ഥാണിപ്പോൾ. കഴിഞ്ഞ ദിവസയാണ് യുവതി തനിക്ക് നേരിട്ട അവസ്ഥ എന്ന തരത്തിൽ സ്റ്റാഫിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടത്. സംഭവം വിമാനക്കമ്പനിയുടെയും വിമാനത്താവളത്തിൻ്റെയും പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് തോന്നുന്നുവെന്നും എയർപോർട്ട് അറിയിച്ചു.
കണ്ണൂർ വിമാനത്താവളം നൽകുന്ന റിപ്പോർട്ട് ഇങ്ങനെ 👇
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോശമായി പെരുമാറിയെന്നാരോപിച്ച് ഒരു സ്ത്രീ യാത്രക്കാരിയുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിമാനത്താവളം വിഷയം ഗൗരവമായി എടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു, കൂടാതെ സ്വതന്ത്ര അന്വേഷണം നടത്താൻ എയർലൈനോടും ആവശ്യപ്പെട്ടിട്ടുണ്ട്
പ്രാഥമിക അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
• യാത്രക്കാരി അഞ്ച് ബാഗേജുകളും (ഒരു കാർട്ടൺ, ഒരു ട്രോളി ബാഗ്, ഒരു ഡഫൽ ബാഗ്, ഒരു ലേഡീസ് ഹാൻഡ്ബാഗ്, ഒരു സ്ലിംഗ് ബാഗ്) എന്നിവയുമായി ചെക്ക്-ഇൻ കൗണ്ടറിൽ എത്തി.
• യാത്രക്കാരി മറ്റ് യാത്രക്കാരുമായി രണ്ട് തവണ ബാഗേജ് കൈമാറാൻ ശ്രമം നടത്തി. എന്നാൽ, ഒരു യാത്രക്കാരന്റെ ബാഗുകൾ ഇങ്ങനെ കൈമാറാൻ എയർലൈൻ നയം അനുസരിച്ച് അനുവദനീയമല്ല.
• എയർ ഇന്ത്യ എക്സ്പ്രസ് സൂപ്പർവൈസർമാരും സെക്യൂരിറ്റി ഹെഡും എയർലൈനിൻ്റെ ബാഗേജ് നിയമങ്ങൾ യാത്രകാരിയുമായി വിശദീകരിക്കാൻ ശ്രമം നടത്തി.
• എയർലൈനിൻ്റെ നയം അനുസരിച്ച് അധിക ബാഗേജിന് പണം നൽകാൻ യാത്രക്കാരിയോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസ് 30 കിലോയായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാരിയുറടെ കൈവശം ഉണ്ടായിരുന്ന ഹാൻഡ് ബാഗേജിന് അനുവദിച്ച 7 കിലോയിൽ അധികം ഉണ്ടായിരുന്നു. ഇതോടെ യാത്രക്കാരിയുടെ ലഗേജ് പരിധികൾ കവിഞ്ഞു
• സിസിടിവി ദൃശ്യങ്ങളിൽ ഒരു ജീവനക്കാരും യാത്രക്കാരനോട് മോശമായി പെരുമാറുന്നതായി കാണിക്കുന്നില്ല.
കണ്ണൂർ എയർപോർട്ട് യാത്രക്കാരുടെ ഫീഡ്‌ബാക്കിനെ വിലമതിക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ തുടർച്ചയായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ, ഇത്തരത്തിലുള്ള വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങൾ വിമാനത്താവളത്തിൻ്റെ പ്രശസ്തിയെ അന്യായമായി നശിപ്പിക്കും. ഇത് വിമാനക്കമ്പനിയുടെയും വിമാനത്താവളത്തിൻ്റെയും പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് തോന്നുന്നു.
അന്വേഷണം പൂർത്തിയാകുമ്പോൾ എയർലൈൻ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തടസ്സങ്ങളില്ലാത്തതും മികച്ചതുമായ യാത്രാനുഭവം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും എയർപോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇത് ഷെയർ ചെയ്തത്. സംഭവത്തിൽ രണ്ട് പക്ഷത്തു ആളുകൾ ന്യായീകരണ വാദങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ചൂടേറിയ ചർച്ചകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിളിലും നടക്കുന്നുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





