റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാന നഗരിയില്‍ മലയാളിയെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്. ജീവനക്കാരനായ സിദ്ദീഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച സഊദി യുവാവിനും യെമനി യുവാവിനുമാണ് റിയാദിൽ വധശിക്ഷക്ക് വിധേയരാക്കിയത്. സഊദി യുവാവ് റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യെമനി യുവാവ് അബ്ദുല്ല അഹ്മദ് ബാസഅദ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മറ്റാരുമില്ലാത്ത തക്കം നോക്കി ആയുധങ്ങളുമായി വ്യാപാര സ്ഥാപനത്തില്‍ കയറിയാണ് സംഘം മലയാളിയെ ആക്രമിച്ച് സ്ഥാപനം കൊള്ളയടിച്ചത്. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 20 വര്‍ഷമായി എക്സിറ്റ് 22- ലെ ഇതേ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദിഖ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് ഉടൻ പിടികൂടിയിരുന്നു.
തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് കോടതിക്ക് സമർപ്പിക്കുകയും കോടതി കോടതി പ്രതികള്‍ക്ക് വധശിക്ഷയും വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷ നടപ്പാക്കിയത്.
ലഹരിക്കേസിൽ പ്രവാസി ഉൾപ്പെടെ രണ്ട് പേരെയും വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. സഊദി പൗരന്‍ മുഹമ്മദ് ബിന്‍ ഹമാദ് ബിന്‍ സുലൈമാന്‍ അല്‍ഹുവൈതിക്ക് തബൂക്കിലാണ് ശിക്ഷ നടപ്പാക്കിയത്. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെയാണ് ഇദ്ദേഹം അറസ്റ്റിലായത്. പാക്കിസ്ഥാനി പൗരൻ അമീര്‍ സാദ മുഹമ്മദ് ജാന് കിഴക്കൻ സഊദിയിലുമാണ് ശിക്ഷക്ക് വിധേയനാക്കിയത്. ഹെറോയിന്‍ കടത്തുന്നതിനിടെയാണ് ഇദ്ദേഹം അറസ്റ്റിലായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക