അമേരിക്കയിൽ വീണ്ടും വിമാന ദുരന്തം; കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി, യാത്രക്കാർ മുഴുവൻ മരണപ്പെട്ടു

0
1175

വ്യാഴാഴ്ച അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറന്‍ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ വിമാനത്തെയാണ് തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒന്‍പതു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്.

അപകട കാരണം വ്യക്തമല്ല. അപകട സിഗ്‌നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ പറയുന്നു. പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ബെറിങ് എയർ സർവീസിന്‍റെ സെസ്‌ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ കാണാതായത്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമാണ് വിമാനത്തില്‍‌ ഉണ്ടായിരുന്നത്. 3.16ന് നോർട്ടൺ സൗണ്ടിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് അവസാനമായി സിഗ്നല്‍ ലഭിച്ചതെന്ന് അലാസ്ക ന്യൂസ് സോഴ്സ് പറയുന്നു.

ഫിലാഡൽഫിയയിൽ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിങ്‍ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക