കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ മെമ്പറായിരുന്നു
റിയാദ്: ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ മലപ്പുറം സ്വദേശിനി മരണപ്പെട്ടു. മങ്കട വടക്കാങ്ങര-പരേതനായ അമ്പലകുത്ത് ആലികാക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലിൽ വലിയകത്ത് അബ്ദുൽ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമായ അമ്പലക്കുത്ത് ഫാത്തിമ (65) യാണ് മരണപ്പെട്ടത്. കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ മെമ്പറായിരുന്നു.
മകളുടെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു. മയ്യത്ത് റിയാദിൽ തന്നെ ഖബറടക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. മരുമകൻ ഷുക്കൂറിനെ സഹായിക്കാനായി കെഎംസിസി നേതാക്കൾ രംഗത്തുണ്ട്.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, റസാഖ് പൊന്നാനി, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





