രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം, ശക്തമായ കാറ്റും; സഊദി അറേബ്യയിലെ 9 മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

0
1640

റിയാദ്: സഊദി അറേബ്യയിലെ 9 മേഖലകളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. പലയിടത്തും രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ശക്തമായ കാറ്റും ഉണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്ക, റിയാദ്, അൽ ഖസീം, മദീന, തബൂക്, ജിസാൻ, കിഴക്കൻ മേഖല, അസീർ, അൽ ബഹ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്. കാറ്റ്, പൊടിക്കാറ്റിനെ തുടർന്നുള്ള കുറഞ്ഞ ദൃശ്യപ്രത, ഇടിമിന്നലോട് കൂടിയ നേരിയ മഴ, ഉയർന്ന തിരമാല എന്നിവ മുന്നറിയിപ്പിൽ ഉൾപ്പെടുന്നു.

മക്ക, റിയാദ്, അൽ ഖസീം, മദീന, തബൂക്, കിഴക്കൻ മേഖല, അസീർ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വെകുന്നേരം 7 മണിവരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത കുറയുന്നതിനാൽ അഫർ അൽ ബാത്വിനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിലെ അൽ അഹ്‌സ, അൽ ഉദൈദ, ബുഖൈഖ്, ദമാം, ജുബൈൽ, അൽ ഖോബാർ, ഖത്വീഫ്, റാസ് തനൂറ എന്നീ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മക്ക മേഖലയിലെയും, അസീർ പ്രവിശ്യയിലെയും വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക