കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു . ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭർത്താവും ആണ് മരിച്ചത്.
അടൂർ ഏഴംകുളം സ്വദേശികളായ തമ്പി(65) ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.