Friday, 14 February - 2025

റിയാദിൽ മലയാളി കാർ പാർക്കിംഗിൽ കുഴഞ്ഞു വീണ് മരിച്ചു

റിയാദ്: റിയാദിൽ മലയാളി മരണപ്പെട്ടു. പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫയാണ് (44) റിയാദിൽ മരണപ്പെട്ടത്. നാൽപ്പത്തി നാല് വയസായിരുന്നു. സ്പോൺസറെ വീട്ടിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്നലെ കുട്ടികളെ എടുക്കാൻ സ്കൂളിൽ പോയ സമയത്ത് പാർക്കിങ്ങിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു

പിതാവ്: പരേതനായ മരക്കാർ, മാതാവ്: പരേതയായ കദീജ. ഭാര്യ: സാജിദ, മക്കൾ: ഷിബിൻ, ഷിബിൽ, അനസ്

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജുനൈദ് ടിവി താനൂർ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: