Friday, 14 February - 2025

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 59.29 കോടി രൂപ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ (2.5 കോടി ദിർഹം) സമ്മാനം. ഷാർജയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ആഷിക് പടിഞ്ഞാറത്ത് ആണ് ഭാഗ്യവാൻ. 

19 വർഷമായി ഷാർജയിലുള്ള ആഷിക് കഴിഞ്ഞ 10 വർഷമായി സ്വന്തമായി ടിക്കറ്റ് എടുത്തുവരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി സമ്മാനത്തുക വിനിയോഗിക്കുകയാണ് ആദ്യ പരിഗണന. ഭാവി പദ്ധതികൾ പിന്നീട് തീരുമാനിക്കുമെന്ന് ആഷിക് പറഞ്ഞു.

Most Popular

error: