Friday, 14 February - 2025

മലപ്പുറത്ത് നവവധു മരിച്ച നിലയില്‍

മലപ്പുറം: തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ(18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്.

ഇന്ന് വൈകീട്ടാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്നാണ് വിവരം.

സംഭവത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ ആൺസുഹൃത്തും അയല്‍വാസിയുമായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

Most Popular

error: