മലപ്പുറം: 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലില്‍ പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത പങ്കെടുത്ത സംവാദത്തിലായിരുന്നു പ്രതികരണം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു മറുപടി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മ ഫെസ്റ്റിന് മലപ്പുറത്ത് തുടക്കമായി. 3 ദിവസം നീണ്ടു നില്‍ക്കുന്ന ലിറ്റററി ഫെസ്റ്റില്‍ നിരവധിയാളുകൾ പങ്കെടുക്കുന്നുണ്ട്. സംവാദങ്ങളും ചര്‍ച്ചകളും നിറയുന്ന പകലുകള്‍ക്കാണ് മലപ്പുറത്ത് എത്തിയത്. ഒപ്പം കലയും സംഗീതവും സമ്പന്നമാക്കിയ രാത്രികളും. ആദ്യമായാണ് മലപ്പുറം സജീവമായൊരു ലിറ്റററി ഫെസ്റ്റിസ് സാക്ഷ്യം വഹിക്കുന്നത്. മുസ്‌ലിം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
30സെഷനുകളിലായി കലാം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ 200ല്‍ അധികം പേര്‍ സംവാദങ്ങളുടെ ഭാഗമാവും. വിവിധ പാര്‍ട്ടികളില്‍ നിന്നുളള പ്രധാന നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ അപൂര്‍വ ചിത്രങ്ങളും രണ്ടാമൂഴത്തെ ആസ്പദമാക്കി ശ്രീനി പാലേരി വരച്ച ജലഛായ ചിത്രങ്ങളുടേയും പ്രദര്‍ശനവും നഗരിയിലുണ്ട്. 55 പ്രസാദകരുടെ അര ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയില്‍.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക