Friday, 14 February - 2025

എയർഇന്ത്യ താളം തെറ്റലിൽ ഇരയായി ടി സിദ്ധീഖ്‌ MLA; അനുഭവം വിവരിച്ചു, ഈ പ്രശ്നം ഗൾഫ് സെക്ടറിൽ മാത്രമേ നടക്കുന്നുള്ളൂവെന്നും MLA

റിയാദ്: എയർഇന്ത്യ താളം തെറ്റലിൽ താനും ഇരയായതായി ഇരയായി ടി സിദ്ധീഖ്‌ എം എൽ എ. ഇതോടെ പ്രവാസികളുടെ ദുരിതം നേരിട്ടറിഞ്ഞുവെന്നും ഈ പ്രശ്നം ഗൾഫ് സെക്ടറിൽ മാത്രമേ നടക്കുന്നുള്ളൂവെന്നതാണ് പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സിദ്ധീഖ്‌ തന്റെ എയർഇന്ത്യ അനുഭവം വെളിപ്പെടുത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമയനിഷ്ഠയിലുള്ള അനാസ്ഥക്ക് താൻ ഇരയായി മാറിപ്പോഴാണ് ഗൾഫ് സെക്ടറിലെ പ്രവാസി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്‍റെ വ്യാപ്തി മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 30നായിരുന്നു തനിക്ക് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. അന്ന് രാത്രി എട്ടിന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം പറന്നുയർന്നത് പിറ്റേന്ന് രാവിലെ എട്ടിനായിരുന്നു.

കുട്ടികളും കുടുംബങ്ങളുമടക്കം 146 ഓളം യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. ഇടക്കിടെയുണ്ടാവുന്ന സ്ഥിരം സാഹചര്യമായി മാറിയിട്ടുണ്ട് എയർ ഇന്ത്യയുടെ ഈ നടപടികൾ. ഈ പ്രശ്നം ഗൾഫ് സെക്ടറിൽ മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് പ്രത്യേകത. മറ്റൊരു സെക്ടറിലും ഇതുണ്ടാവുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാനുണ്ടാവുന്ന സന്ദർഭങ്ങളിലാവട്ടെ ടിക്കറ്റ് നിരക്കുയർത്തുന്ന മറ്റൊരു അന്യായവും പതിവാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പ്രശ്നങ്ങളും അഡ്രസ് ചെയ്യേണ്ട വിഷയങ്ങളാണ്. ഈ പ്രശ്ങ്ങൾക്ക് അറുതിയുണ്ടായേ തീരൂ. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുന്ന വേദികളിലും അധികാരികളുടെ മുന്നിലുമെല്ലാം ഈ പ്രശ്നം താനുന്നയിക്കുമെന്നും പരിഹാരത്തിനായി ശ്രമിക്കുമെന്നും ടി. സിദ്ദീഖ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: