ജിദ്ദ: ജിദ്ദയിൽ “ബലദ് ബീസ്റ്റ് 2025″ന് വർണാഭമായ തുടക്കം. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ജിദ്ദയിലെ ചരിത്ര തെരുവുകളെ സാംസ്കാരിക പൈതൃകത്തിന്റെയും ആധുനിക സംഗീതത്തിന്റെയും ആഘോഷമാക്കി മാറ്റി.
സൗദിയിൽ ജനിച്ച ആർട്ടിസ്റ്റ് ലിൽ ഈസി ഹിപ്-ഹോപ്പിന്റെയും ആർ ആൻഡ് ബിയുടെയും സവിശേഷമായ ഒരു പരിപാടി അവതരിപ്പിച്ചു. തുടർന്ന് ബ്രിട്ടിഷ് താരം മൈക്കൽ ക്യൂനുക പ്രേക്ഷകരുടെ മനം കവർന്നു. അതേസമയം രാജ്യാന്തര റാപ്പ് താരം വേദിയെ ത്രസിപ്പിച്ച് ഊർജ്ജസ്വലമായ പ്രകടനം കാഴ്ചവച്ചു.
ഡിസ്കോയെ ഫ്യൂച്ചറിസ്റ്റിക് ഫങ്കുമായി സംയോജിപ്പിക്കുന്ന ശൈലിയിൽ ക്ലാസിക് അറബി ഗാനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നൂതന പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിലും ഡിസ്കോ മിസ്ർ മികവ് പുലർത്തി.
ജിദ്ദയിലുടനീളം പ്രതിധ്വനിച്ച താളങ്ങൾ, നഗരത്തിന്റെ ചരിത്രപരമായ കെട്ടിടങ്ങൾ ആകർഷകമായ ലൈറ്റ് ഷോകളിലൂടെ അതിശയകരമായ വിഷ്വൽ പെയിന്റിങ്ങായി രൂപാന്തരപ്പെടുത്തി.