സഊദിയിൽ റമസാൻ–ഈദ് ഡിസ്ക്കൗണ്ട് ഓഫറുകൾ ഫെബ്രുവരി മുതൽ

0
812

ജിദ്ദ∙ സഊദി വിപണിയിൽ റമസാൻ, ഈദുൽ ഫിത്തർ ഡിസ്ക്കൗണ്ട് ഓഫറുകൾക്ക് ഫെബ്രുവരി 9ന് തുടക്കമാകും. വാണിജ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. അവസാന വട്ട തിരക്ക് ഒഴിവാക്കാൻ ഷോപ്പിങ് നേരത്തെയാക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 

ഇളവ് ആനുകൂല്യം ഏപ്രിൽ 3 വരെ (ഹിജ്റ 1446 ശവ്വാൽ 5 വരെ) തുടരും. ഡിസ്ക്കൗണ്ട് ഓഫറുകൾക്കുള്ള പ്രത്യേക ലൈസൻസിനായി വാണിജ്യ സ്ഥാപനങ്ങൾക്കും ഇ-സ്റ്റോറുകൾക്കും https://sales.mc.gov.sa/home എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം.