ബലിമാംസ വിതരണം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഊദി അറേബ്യ

0
682

മക്ക: ഹജ് സീസണിൽ ബലിമാംസം ദരിദ്രരാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള സൗദിയുടെ അദാഹി സേവനം 125 രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 3 പങ്കാളിത്ത കരാറുകളിൽ സൗദി അറേബ്യ ഒപ്പുവച്ചു. ബലി കൂപ്പണുകൾ നൽകുക, ബലിമാംസം രാജ്യത്തിന് അകത്തും പുറത്തും വിതരണം ചെയ്യുക എന്നീ സേവനങ്ങൾക്കുള്ള കരാറുകളിലാണ് ഒപ്പുവച്ചത്.

സംസ്കരിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്ന ബലിമാംസം അർഹരായവർക്ക് സൗജന്യമായി എത്തിക്കണം. ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്കിനാണ് നടത്തിപ്പു ചുമതല. വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തിയ മൃഗത്തെയാണ് ബലിയറുക്കുക. അറുത്ത ശേഷം മാംസവും പരിശോധിച്ച് രോഗാണുവില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിതരണം.