വീട്ടിലെ വാടകക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; നേതാവിനെ ചൂലുകൊണ്ട് അടിച്ച് യുവതികൾ

0
1325

ചെന്നൈ: വാടകയ്ക്കു താമസിച്ചിരുന്നവർക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ പാർട്ടി നേതാവ് പൊന്നമ്പലത്തെ യുവതികൾ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടർന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം.സ്വകാര്യ മൊബൈൽ അസംബ്ലി പ്ലാന്റിൽ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികൾ ഏതാനും ദിവസം മുൻപ് പൊന്നമ്പലത്തിന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു.

ഇതിൽ ഒരു യുവതിയെ പീഡിപ്പിക്കാൻ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവർ താമസം മാറിയതെന്നാണ് ആരോപണം. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടർന്നു, ഇതോടെ യുവതികൾ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവർ മൊബൈൽ ഫോണിൽ പകർത്തി.