ആഘോഷരാവായി റിയാദ് കസവ് വിന്റെർ ഫെസ്റ്റ്

0
441

റിയാദ്: റിയാദ് കസവ്‌ കലാവേദി സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ്  മനോഹരമായ കലാ സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകീട്ട് സുലൈ മർവ ഇസ്തിറാഹിൽ  ആരംഭിച്ച ഫെസ്റ്റിൽ കസവ്‌ കുടുംബാംഗങ്ങളുടെ വിനോദവും വിജ്ഞാനവും ഉൾപ്പെടുത്തിയ വിവിധ മത്സരങ്ങൾ അരങ്ങേറി. സൺസിറ്റി പോളി ക്ലിനിക് ഡോക്ടർമാരായ ഡോ.ബിജു, ഡോ. മാജിത, ഹാരിസ് കൊടുവള്ളി എന്നിവർ ആരോഗ്യ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സിജി ട്രൈനർ ജാബിർ തയ്യിൽ വിഷനറി വോയേജ് എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദ് കസവ് കലാ വേദി പ്രസിഡന്റ് സലിം ചാലിയം അദ്ധ്യക്ഷനായിരുന്നു. സാമൂഹിക പ്രവർത്തക മൈമൂന ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കസവ് കലാസമിതി ഏർപ്പെടുത്തിയ പ്രഥമ ചാരിറ്റി ഐക്കൺ അവാർഡ് സാമുഹിക ജീവകാരുണ്യ പ്രവർത്തകൻ ശരീഖ് തൈക്കണ്ടിക്ക് വി.കെ. അബ്ബാസ് കോഴിക്കോട് സമ്മാനിച്ചു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ റഹ്മാൻ മുനമ്പത്ത്, അബ്ദുൽ അസീസ് (ശിഫ അൽജസിറാ), മജീദ് പൂളക്കാടി (റോയൽ സ്‌പൈസി റെസ്റ്റോറന്റ്), ഉമ്മർ അമാനത്ത്, സലിം ആർത്തിയിൽ, ജയൻ കൊടുങ്ങലൂർ, അസ്‌ലം പാലത്ത്, നിസാം കായംകുളം, പി.ടി.എ.ഖാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കസവ് കലാവേദി ജനറൽ സെക്രട്ടറി മനാഫ് മണ്ണുർ സ്വാഗതവും ജിംഷാദ് മേൽമുറി നന്ദിയും പറഞ്ഞു.

കലാ വിരുന്നിനു അമീർ പലത്തിങ്ങൽ, ഹിബ അബ്ദുസലാം എന്നിവർ നേതൃത്വം നൽകി. ഡോക്ടർ ഹസ്ന അബ്ദുസലാം, അനസ് മാണിയൂർ, നിഷാദ് നടുവിൽ, ദിൽഷാദ് കൊല്ലം, മുഹ്സിൻ പാണ്ടികശാല, സഈദ്, സിനാൻ ബാബു, ഫാത്തിമ നിസാം, ഇശൽ, സഈദ്, റിയാസ് ബാബു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ബനൂജ് പൂക്കോട്ടുംപാടം, ഷൌക്കത്ത് പന്യേങ്കര, ഇസ്മായിൽ, നൂറുദ്ദീൻ, ഷറഫുദ്ധീൻ ചെനക്കലങ്ങാടി, ആസിഫ് കളത്തിൽ, ആഷിഫ് ആലത്തൂർ, റെജുല മനാഫ്, ഫൗസിയ നിസാം, നിഷാന ആഷിഫ്, സജിദാ ഷറഫുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക