ആദർശത്തിലൂന്നിയ സൗഹൃദത്തിൻറെ കരുതലാവുക: മുസ്തഫ അഷ്റഫി കക്കുപ്പടി

0
493

മക്ക: ‘റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റി  മനുഷ്യജാലിക നടത്തി. മുസ്തഫ അഷ്റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. ആദർശത്തിലൂന്നിയ സൗഹൃദത്തിൻറെ കരുതലാവണമെന്നും നാം ഇന്ന് കാണുന്ന എല്ലാ ഐശ്വര്യങ്ങളുടെയും കാരണം മുസ്‌ലിം ഉമ്മത്ത് ഒന്നിച്ചു നിന്നതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പരസ്പരം സഹകരണത്തോടെയും സ്നേഹത്തോടെയും ഒന്നിച്ച് പ്രവർത്തിച്ചാൽ ഇനിയും നമുക്ക് ഒരുപാട് ഉന്നതിയിലേക്ക് എത്തിച്ചേരാൻ സാധിക്കും. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ അജണ്ടകൾക്ക് നമ്മൾ കാരണക്കാരാവരുത്. നമുക്കിടയിലെ പരസ്പര സഹോദര്യത്തിന് വിലങ്ങ് തടിയാവുന്ന വരെ നാം തിരിച്ചറിയുകയും അവരുടെ കുതന്ത്രങ്ങളിൽ വീഴാതിരിക്കാനും പ്രവാസികൾ അടക്കം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നമ്മുടെ പൂർവികർ ആദർശത്തിൽ വിട്ടുവീഴ്ച ഇല്ലാതെ കാത്തുസൂക്ഷിച്ചു പോന്ന മാതൃക നമുക്ക് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിൻറെ കരുതൽ എല്ലാ മേഖലകളിലേക്കും എത്തിക്കാൻ പ്രവാസികളായ നമുക്ക് ഒരുപാട് ചെയ്യാനുണ്ടെന്നും പരസ്പര വിശ്വാസത്തോടുകൂടി ഇതുപോലെയുള്ള സൗഹൃദ കൂട്ടായ്മകൾ തീർത്തു ഇന്ത്യ മഹാരാജ്യത്തിന്റെ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കാൻ നമുക്കൊന്നിച്ച് മുന്നേറാൻ കഴിയട്ടെ എന്നും കുഞ്ഞുമോൻ കാക്കിയ പറഞ്ഞു.

എസ് ഐ സി ഹറമെയിൻ സോണൽ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സിദ്ദിഖ് തങ്ങൾ, മക്ക കെഎംസിസി ജനറൽ സെക്രട്ടറി മജീബ് പൂക്കോട്ടൂർ, വർക്കിംഗ് സെക്രട്ടറി എംസി നാസർ, സിറാജ് പേരാമ്പ്ര, മുഹമ്മദ് ജാസിം കാടാമ്പുഴ, മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

ഷാഫി ഫൈസി അക്കാപറമ്പ് മിഹ്റാജ് സന്ദേശം നൽകി. മുസ്തഫ മലയിൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. എസ്.ഐ.സി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ ദാരിമി കരുളായിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഫരീദ് ഐക്കരപ്പടി സ്വാഗതവും ഇസ്സുദുദ്ദിൽ സാഹിബ് അവാലി നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക