പാലക്കാട് ജാമിഅ ഹസനിയ്യ  ട്രൈസിന കോൺഫറൻസ്: ജിദ്ദയിൽ ഐക്യ ദാർഢ്യ  സംഗമം നടന്നു

0
360

ജിദ്ദ: പാലക്കാട് ജില്ലയിലെ മത, സാമൂഹ്യ സാംസ്‌കാരിക വിദ്യഭ്യാസ രംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന   ജാമിഅ ഹസനിയ്യ മുപ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് (ട്രൈസിന കോൺഫറൻസ്) ജിദ്ദ ഹസനിയ്യ കമ്മിറ്റി ഐസിഎഫ് ആർ എസ് സി സംയുക്തമായി  ഐക്യ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. അബ്ദുസ്സമദ് ബാഖവി വിളയൂരിന്റെ അധ്യക്ഷതയിൽ നടന്ന ഐക്യ ദാർഢ്യ  സംഗമം ഐ സി എഫ് നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാംകുളം ഉദ്ഘാടനം ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ അബ്ദുറഷീദ് സഖാഫി  ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. മുഹ്‌യിദ്ധീൻ സഖാഫി യൂണിവേഴ്സിറ്റി (ഐ സി എഫ് ), ജാബിർ നഈമി (ആർ എസ് സി), ഷക്കീർ ഹുസൈൻ അൽ ഹസനി (ഹസനിയ്യ) തുടങ്ങിയവർ സംസാരിച്ചു. ശാഹുൽ ഹമീദ് മുസ്‌ലിയാർ വല്ലപ്പുഴ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. പരിപാടിയിൽ അബ്ദുറഷീദ് സഖാഫി ഏലംകുളത്തെ ഷാൾ അണിയിച്ച്  ആദരിച്ചു.

അബൂ മിസ്ബാഹ് ഐക്കരപ്പടി, അബ്ദുൾ ഗഫൂർ മുസ്‌ലിയാർ പറമ്പിൽ പീടിക, സിറാജുദ്ധീൻ ഹാജി എന്നിവർ സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക