ഓട്ടോറിക്ഷാ ഡ്രൈവർ ബലാത്സംഗം ചെയ്തുവെന്ന്, വീട്ടുകാർ വഴക്കു പറയുമെന്ന് പേടി; സ്വകാര്യ ഭാഗങ്ങളിൽ സർജിക്കൽ ബ്ലേഡ് തിരുകിക്കയറ്റി പെണ്‍കുട്ടി, മൊഴികളിൽ വൈരുദ്ധ്യം

0
2432

മുംബൈ: ഓട്ടോറിക്ഷാ ഡ്രൈവർ ബലാത്സംഗം ചെയ്ത കാര്യം അറിഞ്ഞാൽ മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയത്താൽ ഇരുപതുകാരി സ്വകാര്യ ഭാഗങ്ങളിൽ സർജിക്കൽ ബ്ലേഡും കല്ലുകളും തിരുകിക്കയറ്റി. ബലാത്സംഗ കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പെൺകുട്ടിയുടെ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഈയാഴ്ച ആദ്യമായിരുന്നു സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസോപാര നിവാസിയായ പെൺകുട്ടി ഗോരേഗാവിലെ റാംമന്ദിർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയത്. അന്നു രാവിലെ മുംബൈയിലേക്ക് ട്രെയിനിൽ എത്തിയ തന്നെ ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് അന്വേഷണത്തിൽ, അർനാല ബീച്ചിലേക്കു ഓട്ടോ ഡ്രൈവർക്കൊപ്പം പോയിരുന്നുവെന്നും കയ്യിൽ തിരിച്ചറിയൽ രേഖയില്ലാത്തതിനാൽ ഗസ്റ്റ് ഹൗസിൽ മുറി കിട്ടിയില്ലെന്നും ഇരുവരും ബീച്ചിൽ ചെലവഴിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഇവിടെവച്ച് ഡ്രൈവർ ബലാത്സംഗത്തിനിരയാക്കിയെന്നും പിന്നീട് രക്ഷപ്പെട്ടുവെന്നുമാണു പെൺകുട്ടിയുടെ മൊഴി.

മാതാപിതാക്കൾ വഴക്കുപറയുമെന്ന പേടിയിൽ, വീട്ടിലേക്കു മടങ്ങുംവഴി സർജിക്കൽ ബ്ലേഡ് വാങ്ങി സ്വകാര്യ ഭാഗങ്ങളിൽ കല്ലുകൾക്കൊപ്പം തിരുകിക്കയറ്റുകയായിരുന്നുവെന്നാണ് പെൺകുട്ടി പറയുന്നത്. വേദന സഹിക്കാതായപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസിനോടു സഹായം തേടിയത്. ശസ്ത്രക്രിയയിലൂടെയാണു പിന്നീട് ഇവ തിരിച്ചെടുത്തത്. അനാഥയാണെന്നാണ് ആദ്യം പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. പിന്നീട് പിതാവ് എത്തിയപ്പോഴാണ് പൊലീസിന് കാര്യങ്ങൾ വ്യക്തമായത്.

2023ൽ രണ്ടു വ്യക്തികൾക്കെതിരെ പെൺകുട്ടി ബലാത്സംഗ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പൊലീസിനോടു പറഞ്ഞു. രാജ് രത്തൻ എന്നയാളാണ് ഓട്ടോ ഡ്രൈവറെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക