യുവനടിയെ പീഡിപ്പിച്ച കേസ്: അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദം കൂടിയതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിൻ്റെ സി.ടി സ്കാൻ എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പാണ് യുവതിയുടെ പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്.