ദുബായ്: എമിറേറ്റ്‌സിന്റെ ഏറ്റവും പുതിയ എയർബസ് എ 350 വിമാനങ്ങൾ ഈ മാസം 26 മുതൽ ഇന്ത്യയിലേക്ക് സർവീസ് തുടങ്ങും. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ സർവീസ്.
മുംബൈയിലേക്ക് ഇകെ 502, ഇകെ503 വിമാനങ്ങൾ ദിവസേന സർവീസ് നടത്തും. ഇകെ 502 ദുബായിയിൽനിന്ന് പ്രാദേശികസമയം ഉച്ചയ്ക്ക് 1.15-ന് പുറപ്പെട്ട് വൈകീട്ട് ഇന്ത്യൻ സമയം 5.50-ന് മുംബൈയിലെത്തും. തിരികെ ഇകെ 503 മുംബൈയിൽനിന്ന് പ്രാദേശികസമയം രാത്രി 7.20-ന് പുറപ്പെട്ട് യു.എ.ഇ. സമയം രാത്രി 9.05-ന് ദുബായിലെത്തും.
അഹമ്മദാബാദിലേക്ക് ഇകെ538, ഇകെ539 എന്നീ വിമാനങ്ങളാണ് പ്രതിദിന സർവീസ് നടത്തുക. ഇകെ538 ദുബായിയിൽനിന്ന് രാത്രി 10.50-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 2.55-ന് അഹമ്മദാബാദിലെത്തും. തിരികെ ഇകെ539 പുലർച്ചെ 4.25-ന് അഹമ്മദാബാദിൽനിന്ന് പുറപ്പെട്ട് രാവിലെ 6.15-ന് ദുബായിയിലെത്തും എത്തും.
ഇതോടെ എ350 സർവീസ് നടത്തുന്ന സ്ഥലങ്ങൾ അഞ്ചായി. നിലവിൽ എഡിൻബർഗ്, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് സർവീസുണ്ട്. യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് എ350 നൽകുന്നത്. ഇതിൽ 312 പേർക്ക് ഒരേസമയം യാത്രചെയ്യാം.