ഗ്രീഷ്മയ്ക്കൊപ്പം ജയിലിലുള്ളത് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും

0
1968

തിരുവനന്തപുരം: മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയുമാണ് ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്ക്കൊപ്പമുള്ളത്. ജയിലിൽ മകളുടെ ദുര്‍വിധി കണ്ട് പിതാവും മാതാവും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മക്ക് ഭാവമാറ്റമില്ലെന്ന് ജയിൽ അധികൃതർ‌ പറയുന്നു.

കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് ഗ്രീഷ്മ പെരുമാറുന്നത്. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. ഗ്രീ​ഷ്മ അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലെ ഇ​ക്കൊ​ല്ല​ത്തെ ആ​ദ്യ ത​ട​വു​കാ​രിയാണ്. 1/2025 എ​ന്ന ന​മ്പ​റാ​ണ് ഗ്രീ​ഷ്മ​യു​ടേ​ത്. ജ​യി​ലി​ലെ 14ാം ​േബ്ലാ​ക്കി​ൽ 11-ാം ന​മ്പ​ർ സെ​ല്ലി​ൽ ര​ണ്ട് റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്കൊ​പ്പം 24ാമ​ത്തെ ത​ട​വു​കാ​രി​യാ​ണ്​ ഗ്രീ​ഷ്മ.

വ​ധ​ശി​ക്ഷ ല​ഭി​ച്ച​വ​രെ പ്ര​ത്യേ​ക സെ​ല്ലി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ, അ​പ്പീ​ൽ സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ അ​തു​ണ്ടാ​യി​ല്ല. വി​ചാ​ര​ണ​ക്കാ​ല​ത്തും ഗ്രീ​ഷ്മ ഇ​തേ സെ​ല്ലി​ൽ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ​ഹ​ത​ട​വു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്‌​റ്റം​ബ​റി​ൽ മാ​വേ​ലി​ക്ക​ര വ​നി​താ സ്‌​പെ​ഷ​ൽ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി.

ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തിലാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പങ്കുവെക്കുന്നുണ്ട്. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മക്ക് നല്‍കിയിട്ടില്ല.

നേരത്തെ 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞതിനാൽ ജയിലും ചുറ്റുപാടും നന്നായറിയാം. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബിയെന്ന് ജയിൽ അധികൃതർ പറയുന്നു