Monday, 10 February - 2025

വിവാഹ നിശ്ചയത്തിൽ നിന്ന് വരൻ പിന്മാറി; സഹോദരന്റെ മീശ വടിച്ച് വധുവിന്റെ ബന്ധുക്കൾ

വിവാഹനിശ്ചയത്തിൽ നിന്ന് വരൻ പിൻമാറിയതിന് വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്‍റെ ബന്ധുക്കളുടെ പകവീട്ടൽ. വരൻ പിന്മാറുന്നതായി അറിയിച്ചതോടെ, വിവാഹനിശ്ചയ വേദിയിൽവെച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് നടന്ന സംഘർഷത്തിനിടെ വരന്റെ സഹോദരനെ പിടിച്ചുവെച്ച് മീശ വടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായി

വിവാഹനിശ്ചയം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചെങ്കിലും പിന്നീട് സഹോദരിയുടെ അനിഷ്ടം മൂലം വരൻ പിന്മാറുകയായിരുന്നു എന്നാണ് വിവരം. ഇത് വധുവിന്‍റെ ബന്ധുക്കളെ പ്രകോപിതരാക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി വരനും രംഗത്തെത്തി. വധുവിന്റെ ചിത്രങ്ങളും യഥാർഥ രൂപവും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നുവെന്നും ഇതാണ് തർക്കത്തിന് കാരണമായത്. നിശ്ചയത്തിൽനിന്ന് തങ്ങൾ പിന്മാറിയില്ലെന്നും കുറച്ച് സമയം വേണമെന്ന് വധുവിന്റെ കുടുംബത്തോട് ആവശ്യപ്പെടുകയാണുണ്ടായതെന്നും വരന്‍ പ്രതികരിച്ചു.

Most Popular

error: