Monday, 10 February - 2025

സഊദിയിൽ വിദേശ തൊഴിലാളികളുടെ യോഗ്യത പരീക്ഷ; മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍

റിയാദ്: സഊദിയിൽ വിദേശ തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തുന്ന പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വിദേശ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ നൈപുണ്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളെയാണ് ഉന്നമിട്ടിരുന്നത്. ഈ രാജ്യങ്ങള്‍ മുഴുവന്‍ പരിധിയില്‍ വന്നതോടെ പദ്ധതിയുടെ അവസാന ഘട്ടവും പൂര്‍ത്തിയായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മന്ത്രിസഭാ തീരുമാന പ്രകാരമാണ് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വിശ്വസനീയമായ അക്കാദമിക് യോഗ്യതകളും സൗദി തൊഴില്‍ വിപണിക്ക് ആവശ്യമായ പ്രായോഗിക പരിചയവും വൈദഗ്ധ്യവും ഉണ്ടെന്നും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Most Popular

error: