റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സഊദി അറേബ്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രൂഡ് ഓയില്‍ ഇതര ഉല്‍പാദന മേഖല ശക്തമാക്കുന്നുണ്ടെങ്കിലും ഇന്നും രാജ്യത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗം ക്രൂഡ് ഓയിലാണ്. എന്നാല്‍ ഇപ്പോള്‍ 2027 ഓടെ ‘പുതിയൊരു എണ്ണ’ ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. വെളുത്ത സ്വർണം എന്ന് അറിയപ്പെടുന്ന ലിഥിയത്തിലാണ് രാജ്യത്തിന്റെ പുതിയ പ്രതീക്ഷ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇലക്ട്രോണിക് വാഹനങ്ങളുടെ വരവോടെയും ക്ലീന്‍ എനർജിയിലേക്കുള്ള മാറ്റവും അന്തരാഷ്ട്ര രംഗത്ത് ലിഥിയത്തിന്റെ പ്രാധാന്യം വലിയ തോതില്‍ വർധിപ്പിക്കുന്നു. ബാറ്ററികളിലും മറ്റും വലിയ സ്ഥാനമാണ് ലിഥിയത്തിനുള്ളത്. രാജ്യത്തെ കടല്‍ത്തീരങ്ങളിലെ എണ്ണപ്പാടങ്ങളില്‍ വലിയ തോതില്‍ ലിഥിയം കണ്ടെത്തിയതായി സഊദി അറേബ്യന്‍ ഖനന വകുപ്പ് സഹമന്ത്രിയായ ഖാലിദ് ബിന്‍ സാലിഹ് അല്‍ മുദൈഫിര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലിഥിയം ഖനനത്തിനായി ഖനന കമ്പനിയായ മാഡൻ, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ എന്നിവരുമായി സൗദി അറേബ്യ അടുത്തിടെ ഒരു കരാറിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. ലിഥിയത്തിൻ്റെ ആവശ്യം 20 മടങ്ങ് ഉയരുമെന്നും 2030 ഓടെ രാജ്യം ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഭരണാധികാരികള്‍ പ്രതീക്ഷിക്കുന്നു.
ചെങ്കടലിൻ്റെ തീരത്ത് സഊദി അറേബ്യ ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാൻ്റ് നിർമ്മിക്കുന്നതും ഈ പദ്ധതികളുടെ ഭാഗമായിട്ടാണ്. രാജ്യത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബ്രാന്‍ഡായ കിംഗ് അബ്ദുല്ല കഴിച്ച വര്‍ഷം ഇക്കണോമിക് സിറ്റിയില്‍ സീയര്‍ ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചറിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിനായി 1.3 ബില്യണ്‍ ഡോളറിന്റെ കരാറാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും, ഫോക്സ്‌കോണും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് സീയര്‍ ബ്രാന്‍ഡ്.
എണ്ണ ഖനനത്തിൽ നിന്ന് ലിഥിയം ഖനനത്തിലേക്കുള്ള പുതിയ മാറ്റം വിഷൻ 2030 പദ്ധതിയുമായി ചേർന്നുപോകുന്നതുമാണ്. ധാതു ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി പ്രത്യേക മുന്‍ഗണനയും രാജ്യം നല്‍കുന്നു. സൗദി അറേബ്യയിൽ 2.5 ട്രില്യൺ യുഎസ് ഡോളർ ശേഷിയുള്ള ധാതുനിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. 2030-ഓടെ ഖനന വരുമാനം 17 ബില്യൺ ഡോളറിൽ നിന്ന് 64 ബില്യൺ ഡോളറായി ഉയർത്തുകയെന്നതും രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്.
ലിഥിയത്തിന് പുറമെ സഊ ദി അറേബ്യയിൽ മറ്റ് പല നിർണായക ലോഹങ്ങളുടെയും പ്രത്യേകിച്ച്, ബോക്‌സൈറ്റ്, കൊബാൾട്ട്, നിക്കൽ, സ്വർണ്ണം എന്നിവയുടെ സമ്പന്നമായ നിക്ഷേപമുണ്ട്. സ്വന്തം രാജ്യത്ത് ഉല്‍പാദനം വളരെയധികം ധാതുക്കള്‍ക്കായി മറ്റ് രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്ന പ്രവണതയും സൗദിക്കുണ്ട്. പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാക്കിസ്ഥാനിലെ ഖനികളിൽ നിന്ന് ചെമ്പ് ഖനനം ചെയ്യുന്നതിനായുള്ള തയ്യറെടുപ്പിലുമാണ് ഗള്‍ഫ് രാജ്യം. നിലവിൽ സൗദി അറേബ്യക്ക് ഓരോ വർഷവും 365000 ടൺ ചെമ്പാണ് ആവശ്യമുള്ളത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക