റിയാദ്: സഊദി അറേബ്യക്ക് സന്തോഷവാർത്ത. രാജ്യത്ത് ആകെ 9.3 ട്രില്യൻ റിയാലില്‍ (2.5 ട്രില്യൻ ഡോളര്‍) അധികം മൂല്യം കണക്കാക്കുന്ന ധാതുസമ്പത്ത് കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. 2016 ല്‍ അഞ്ചു ട്രില്യൻ റിയാലിന്റെ (1.3 ട്രില്യണ്‍ ഡോളര്‍) ധാതുസമ്പത്തുണ്ടെന്നാണ് കണക്കാക്കിയിരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പുതിയ കണ്ടെത്തലുകളോടെ രാജ്യത്തെ സ്ഥിരീകരിക്കപ്പെട്ട ധാതുസമ്പത്തില്‍ 90 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ സമ്പദ്വ്യവസ്ഥയുടെ മൂന്നാമത്തെ അടിസ്ഥാന ശിലയായി ഖനന മേഖലയെ വികസിപ്പിക്കാനാണ് സഊദി ഗവണ്‍മെന്റ് നീക്കം.
ഖനന മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ മൂലധനം ആകര്‍ഷിക്കാനും നിയമനിര്‍മാണങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുകയും ചെയ്തു. അപൂര്‍വ മൂലകങ്ങളുടെയും പരിവര്‍ത്തന ലോഹങ്ങളുടെയും പുതിയ കണ്ടെത്തലുകള്‍ക്കു പുറമെ, സ്ഥിരീകരിച്ച ഫോസ്‌ഫേറ്റ് അയിരിലും ചെമ്പ്, സിങ്ക്, സ്വര്‍ണം തുടങ്ങിയ മറ്റ് ധാതുക്കളിലും വന്‍ വര്‍ധനവുണ്ടായിയി. ന്യായവിലകളുടെ പുനര്‍മൂല്യനിര്‍ണയവും ധാതുവിഭവങ്ങളുടെ മൂല്യത്തിലുണ്ടായ വര്‍ധനവില്‍ ഉള്‍പെടുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക