കണ്ണൂര്‍: ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച ഡോക്ടര്‍ക്ക് മുട്ടന്‍പണി കിട്ടി. കാറുടമ പിണറായി സ്വദേശിയായ ഡോ. രാഹുല്‍ രാജിനെതിരെ കതിരൂര്‍ പോലീസ് കേസെടുക്കുകയും ജോ.ആര്‍.ടി.ഒ 5000രൂപ പിഴയിടുകയും ചെയ്തു. ആംബുലന്‍സിന് മാര്‍ഗ തടസ്സം സൃഷ്ടിച്ചെന്ന അമ്മ പെയിന്‍ പാലിയേറ്റിവ് ആംബുലന്‍സ് ഡ്രൈവര്‍ ശരതിന്റെ പരാതിയിലാണ് നടപടി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശരത് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ജോ. ആര്‍.ടി.ഒക്കും കതിരൂര്‍ പോലീസിനും പരാതി നല്‍കുകയായിരുന്നു. അരകിലോമീറ്ററിലേറെ കാര്‍ വഴിമുടക്കിയെന്നാണ് പരാതിയില്‍ പറഞ്ഞത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കളറോഡിലെ ടി.പി. ഹൗസില്‍ റുഖിയയെ (70) തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്നു. എരഞ്ഞോളി നായനാര്‍ റോഡില്‍ വെച്ചാണ് കാര്‍ ആംബുലന്‍സിനു മുന്നില്‍ വഴിമുടക്കിയത്.
പല തവണ ആംബുലന്‍സ് ഡ്രൈവര്‍ സൈറണ്‍ മുഴക്കിയിട്ടും കാര്‍ സൈഡ് നല്‍കിയില്ലെന്നാണ് ഡ്രൈവര്‍ പരാതിപ്പെട്ടത്. ആംബുലന്‍സില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തെളിവായി കാണിക്കുകയും ചെയ്തു. ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. ആംബുലന്‍സിന്റെ ശബ്ദം കേട്ടില്ലെന്നും മനപ്പൂര്‍വം ഒന്നും ചെയ്തില്ലെന്നുമാണ് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക