റിയാദ്: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എഞ്ചിനിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സഊദിഎയർ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പറന്നുയർന്നു നിമിഷങ്ങള്‍ക്കകമാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി ഇടിച്ചത്. പക്ഷി അകത്ത് കയറിയതോടെ വിമാനത്തിന്റെ എന്‍ജിനില്‍ തീജ്വാല പ്രത്യക്ഷപ്പെട്ടു. അസാധാരണ വസ്തുക്കള്‍ വിമാന എന്‍ജിനകത്ത് കയറിയാല്‍ സാധാരണയായി ഉണ്ടാകുന്ന പ്രതിഭാസമാണിത്.
ജിസാനില്‍ നിന്ന് റിയാദിലേക്ക് യാത്രക്കാരുമായി തിരിച്ച വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.