കാട്ടാന ആക്രമണത്തില്‍ എടക്കരയിൽ സ്ത്രീ മരിച്ചു

0
1077

മലപ്പുറം: മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്.

വനമേഖലയിൽവെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. പത്ത് ദിവസത്തിനിടെ കാട്ടാനയാക്രമണത്തില്‍ രണ്ടാമത്തെ മരണമാണിത്.