Monday, 10 February - 2025

അശോകന്‍ വധം: പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്ക് ഇന്ന് ശിക്ഷ വിധിക്കും

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും സിപിഎം പ്രവർത്തകനുമായ അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. ആർഎസ്എസ് പ്രവർത്തകരായ എട്ടു പേരാണ് പ്രതികൾ. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുന്നത്.

ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകൻ, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. പ്രധാന പ്രതി ശംഭു പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Most Popular

error: