Saturday, 15 February - 2025

11 വർഷമായി നാടണഞ്ഞിട്ട്, ഉറ്റവരെ കാണാതെ മടക്കം; പ്രവാസി സഊദി അറേബ്യയിൽ മരിച്ചു

റിയാദ്: പതിനൊന്ന് വർഷമായി നാട്ടിൽ പോകാത്ത ഇന്ത്യക്കാരൻ സൗദി കിഴകൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ഉത്തർപ്രദേശ് പ്രതാപ്ഗർ സ്വദേശി മുഹമ്മദ് അസം ഖാൻ (67) ആണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്.

നാട്ടിൽ പോവാതെ നീണ്ടകാലമായി ജുബൈലിന് സമീപം നാരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാരിയയിൽ സംസ്കരിക്കുമെന്ന് ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി മന്നമ്പത്ത് അറിയിച്ചു. പിതാവ്: അബ്ദുൽ ഹമീദ് ഖാൻ, മാതാവ്: സൈബുന്നിസ, ഭാര്യ: യാസ്മീൻ ബാനു.

Most Popular

error: