തിരുവനന്തപുരം: നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറന്‍റ്.
തിരുവനന്തപുരം സിജെഎം കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറന്‍റ്. ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.