ദുബൈ മാരത്തൺ: ദുബൈ മെട്രോ ജനുവരി 12 ന് രാവിലെ പ്രവർത്തനം ആരംഭിക്കും

0
619

ദുബൈ മാരത്തണിൻ്റെ ഭാ​ഗമായി ഗതാഗതം സുഗമമാക്കുന്നതിന് ദുബൈ മെട്രോ ജനുവരി 12 ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

രാവിലെ ഏഴ് മണി മുതൽ 42 കിലോമീറ്റർ ചലഞ്ചിനായി ആയിരക്കണക്കിനാളുകളാണ് റോഡിലിറങ്ങുക. 1998 മുതൽ ദുബൈ ആതിഥേയത്വം വഹിക്കുന്ന വാർഷിക റോഡ് അധിഷ്ടിത മാരത്തണാണ് ദുബൈ മാരത്തൺ.