വിഷയം മലയാളം പ്രസ്സ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുകയും ചർച്ചയാവുകയും ചെയ്തിരുന്നു
കോഴിക്കോട്: VFS ൽ വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവരെ BlueDart സർവീസ് കേന്ദ്രം പിടിച്ചുപറിക്കുന്നുവെന്ന് പരാതിയുമായി തെളിവ് സഹിതം രംഗത്തെത്തുകയും പ്രതികരിക്കുകയും ചെയ്ത മലയാളിക്ക് പണം തിരിച്ചു നൽകി VFS. വിഷയം മലയാളം പ്രസ്സ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുകയും ചർച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് റഊഫിന്റെ ഇടപെടലിനെ തുടർന്ന് തങ്ങൾക്ക് പറ്റിയ പിഴവ് സമ്മതിച്ച് പണം തിരിച്ചു നൽകാൻ VFS തയ്യാറായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്റ്റാമ്പ് ചെയ്ത വിസ ലഭിക്കാൻ പ്രവാസി കുടുംബങ്ങളെ ഭീഷണി പെടുത്തി പണം പിടുങ്ങുന്നുവെന്നാണ് പരാതിയുമായി പ്രവാസികൂടിയായ റഊഫ് മേലത്ത് രംഗത്തെത്തിയിരുന്നത്. VFS – BlueDart ഉദ്യോഗസ്ഥരെ പിടിച്ചു പറിയാണ് നടത്തുന്നതെന്നും വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്ന പ്രവാസികളും കുടുംബങ്ങളും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം പറ്റിക്കപ്പെടലുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും ഉണർത്തിയ റഊഫ് നടപടികളുമായി മുന്നോട്ട് പോയതോടെ പണം തിരിച്ചു നൽകി വിഷയം അവസാനിപ്പിക്കുകയായുർന്നു VFS.
നിലവിൽ സഊദിയിൽ പ്രവാസിയായ ഇദ്ദേഹം പ്രവാസി മാധ്യമപ്രവർത്തകൻ കൂടിയാണ്. വിഷയം പൊതു മധ്യത്തിൽ അറിയിച്ച റഊഫ് പിന്നീട് നടപടികളുമായി മുന്നോട്ട് പോയി. വിഷയത്തിന്റെ പൂർണ്ണ വിവരം VFS മുംബൈ ഓഫീസിലും BLUEDART കസ്റ്റമർ കെയർ ടീമിനെയും നോർക്കയെയും പരാതി അറിയിച്ചു. പരാതി പോകുകയും വിഷയം വാർത്തയാകുകയും ചെയ്തതോടെ VFS ൽ നിന്ന് 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പരാതിയിൽ കൃത്യത വരുത്തും എന്ന് ഉടനെ തന്നെ മറുപടിയും ലഭിച്ചു.
തുടർന്ന് പ്രയാസങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും കൊറിയർ ഇനത്തിൽ നിങ്ങൾക്ക് വന്ന ചെലവ് തിരികെ നൽകാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നും VFS തഷീർ അറിയിപ്പ് വന്നു. ബ്ലൂ ഡാർട്ട് പോലുള്ള ഒരു രജിസ്റ്റർ ചെയ്ത വെണ്ടറിൽ നിന്നുള്ള അത്തരം പെരുമാറ്റം അസ്വീകാര്യമാണെന്ന് അംഗീകരിച്ച VFS തഷീർ ഇത്തരം കാര്യങ്ങൾ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഗുണനിലവാര നിയന്ത്രണത്തിനും ജീവനക്കാരുടെ അവബോധത്തിനുമായി മെച്ചപ്പെടുത്തിയ നടപടികൾ നടപ്പിലാക്കുമെന്നും ഉറപ്പു നൽകി. നേരിട്ട് പ്രയാസത്തിന് വീണ്ടും ക്ഷമ ചോദിക്കുകയും ഇത്തരമൊരു സംഭവം ശ്രദ്ധയിൽ കൊണ്ട് വന്നതിന് നന്ദിയും പറഞ്ഞു. പിന്നാലെ, കൊറിയർ ഇനത്തിൽ അടച്ച തുക അകൗണ്ടിലേക്ക് VFS ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
റഊഫ് മേലത്ത് ഫേസ്ബുക്കിൽ എഴുതിയ വിശദമായ കുറിപ്പ് വായിക്കാം👇
VFS വേറെ ലെവലാണ്..
ആ കൊറിയർ ചാർജ്ജ് അവർ തിരികെ തന്നു..
കരയുന്ന കുട്ടിക്കെ പാലു ലഭിക്കൂ… പരാതി പെടാത്ത ഞമ്മളാണ് അപരാധികളെന്നു സാരം.
വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുത്ത പാസ്‌പോർട്ട്, കൊറിയർ ചാർജ്ജ് ഈടാക്കിയിട്ടും വീട്ടിൽ എത്തിച്ചു നൽകാതിരിക്കുകയും വീട്ടുകാരെ ഭയപ്പെടുത്തുകയും ചെയ്‌ത BLUEDART കൊറിയർ സർവീസിന്റെ മോശം സർവീസിനെ കുറിച്ച് കഴിഞ്ഞ ആഴ്ച്ച ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ ?
ഒരു പോസ്റ്റിട്ട് ലൈക്കും ഷെയറും കമന്റും വാങ്ങിക്കൂട്ടി സായൂജ്യമടയുകയല്ല ചെയ്‌തത്. സഹോദരന്റെ മകൻ Jaseem Muhammed M തയ്യാറാക്കിയ വിശദമായ പരാതി VFS Taseer മുംബൈ ഓഫീസിലേക്ക് അയച്ചു. BLUEDART കസ്റ്റമർ കെയർ ടീമിനെയും നമ്മുടെ സ്വന്തം നോർക്കയെയും CCയിലും വെച്ചു. VFS ൽ നിന്ന് ഉടനെ തന്നെ മറുപടിയും വന്നു. 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പാരാതിയിൽ കൃത്യത വരുത്തും എന്ന്.
തൊട്ടടുത്ത ദിവസം VFS ൽ നിന്ന് വീട്ടുകാരിക്ക് വിളി വന്നു. കാര്യങ്ങൾ അന്വേഷിച്ചു. അവൾ കൃത്യമായി കാര്യങ്ങൾ വിവരിച്ചു കൊടുത്തു. കൂടുതൽ അറിയാൻ ഇനി ജേഷ്ഠന്റെ മകനെ വിളിക്കാനും പറഞ്ഞു.
അവരെത്തിപ്പെട്ടത് പുലിയുടെ അടുത്തായിരുന്നു. വീഴ്ച്കൾ അംഗീകരിച്ചെങ്കിലും സാങ്കേതിക വാദങ്ങൾ ഉന്നയിച്ചു ന്യായീകരിക്കാനുള്ള ചെറിയ ശ്രമത്തെ അവൻ സമർത്ഥമായി പ്രതിരോധിച്ചു. അവസാനം ബാങ്ക് ഡീറ്റയിൽ ആവശ്യപ്പെട്ടത് പ്രകാരം അത് അയച്ചു കൊടുത്തു.
ഇന്ന് രാവിലെ VFS തഷീറിൽ നിന്ന് മെയിൽ വന്നു. നിങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും കൊറിയർ ഇനത്തിൽ നിങ്ങൾക്ക് വന്ന ചെലവ് തിരികെ നൽകാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നും അവർ അറിയിച്ചു. ബ്ലൂ ഡാർട്ട് പോലുള്ള ഒരു രജിസ്റ്റർ ചെയ്ത വെണ്ടറിൽ നിന്നുള്ള അത്തരം പെരുമാറ്റം അസ്വീകാര്യമാണെന്ന് അംഗീകരിച്ച VFS തഷീർ ഇത്തരം കാര്യങ്ങൾ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഗുണനിലവാര നിയന്ത്രണത്തിനും ജീവനക്കാരുടെ അവബോധത്തിനുമായി മെച്ചപ്പെടുത്തിയ നടപടികൾ നടപ്പിലാക്കുമെന്നും ഉറപ്പു നൽകി. നേരിട്ട് പ്രയാസത്തിന് വീണ്ടും ക്ഷമ ചോദിക്കുകയും ഇത്തരമൊരു സംഭവം ശ്രദ്ധയിൽ കൊണ്ട് വന്നതിന് നന്ദിയും പറയുന്നുണ്ട് അവർ.
മെയിൽ വായിച്ചു തീരുംമുമ്പേ ഫെഡറൽ ബാങ്കിന്റെ SMS അലർട്ട്. പോയി നോക്കിയപ്പോ ദേ കിടക്കുന്നു ഒരു പച്ച ലൈറ്റ്. കൊറിയർ ഇനത്തിൽ അവർ വാങ്ങിയ മുഴുവൻ തുകയും തിരികെ തന്നതായി.
ഇതിനിടയിൽ BLUEDART ൽ നിന്നും മറുപടി വന്നു. അവർക്ക് വേണ്ടത് ട്രാക്കിങ് നമ്പറാണ്. ജീവനക്കാരുടെ ഭീഷണിമൂലം രേഖകൾ ഓഫീസിൽ പോയി കൈപറ്റിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മറുപടി അയച്ചപ്പോൾ ഉണ്ടായ പ്രയാസത്തിൽ ക്ഷമ പറഞ്ഞും ജീവനക്കാർക്ക് ആവശ്യമായ പരിശീലവനും കൗൺസിലിംഗും നൽകുമെന്നും പറഞ്ഞു അവർ തടിതപ്പി.
VFS തഷീറിന്റെ ഈ വിഷയത്തിലുള്ള ഇടപെടൽ പ്രകീർത്തിക്കാതിരിക്കാൻ വയ്യ. ചടുലമായാണ്. അവർ ഓരോ നീക്കവും നടത്തിയത്. കൃത്യവും ആത്മാർത്ഥവുമായ പരിഹാരം. നാം നമ്മുടെ വിഷയങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിച്ചാൽ നീതിപൂർവ്വമായ ഫലം ലഭിക്കുമെന്ന് ഉറപ്പായി. VFS തഷീറിലെ മുഴുവൻ ജീവനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി
നിന്റെ പൈസ കിട്ടിയതോടെ നിന്റെ പ്രശ്‌നം തീർന്നോ, എന്ന ചോദ്യം കൊണ്ട് നടക്കുന്നവരോട്: പ്രവാസ ലോകത്തിരുന്ന് ഇത്രയോക്കെയെ നടക്കൂ. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടെന്ന് സ്വയം ബോധ്യമാകാനെങ്കിലും ഈ അനുഭവം നിമിത്തമായി എന്നെ അവരോട് പറയുന്നുള്ളു.
വീട്ടുകാരോട് മോശമായി പെരുമാറിയ ആ കൂട്ടുകാരനോട് : പ്രിയ സ്നേഹിതാ.. നിങ്ങളെ പോലുള്ളവരുടെ സേവനം പ്രതീക്ഷിച്ചാണ് ഞങ്ങളെ പോലുള്ളവർ പ്രവാസ ലോകത്ത് കഴിഞ്ഞു കൂടുന്നത്. ഞങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ പാസ്‌പോർട്ടുകൾ. അതിൽ കുടുംബ ബന്ധമുണ്ട്. ജീവിത മാർഗ്ഗമുണ്ട്. സ്നേഹമുണ്ട്. അതിൽ ദയവായി മണ്ണ് വാരിയിടരുത്. പ്രയാസമുണ്ടെങ്കിൽ പറഞ്ഞോളൂ.. നിങ്ങൾ പറയുന്നിടത്ത് വന്ന് ഞങ്ങൾ വാങ്ങും. വേണമെങ്കിൽ ഒരു ചായയും വാങ്ങി തരാം. ഭീഷണിയും പേടിപ്പിക്കലും മാറ്റി വെക്കൂ. ഞങ്ങളൊന്ന് ജീവിച്ചോട്ടെ. ഇതിന്റെ പേരിൽ താങ്കളുടെ ജോലിക്ക് വല്ല പ്രയാസവും നേരിട്ടെങ്കിൽ (അങ്ങനെ ഒന്നും ഉണ്ടാവില്ലന്നറിയാം) ക്ഷമിക്കുക. എന്റെയും എന്നെ പോലുള്ള കുടുംബങ്ങളും അനുഭവിച്ച പിരിമുറുക്കങ്ങളുടെ ഫലം മാത്രമായി കാണുക.
നിയമോപദേശങ്ങൾ നൽകി കൂടെ നിന്ന സഹപ്രവർത്തകൻ അഡ്വ: വിനോദ് കുമാർ, Vinod Vamadevakurup വിഷയം ശ്രദ്ധ നേടി തരുന്നതിനു സഹായിച്ച മലയാളം പ്രസ്സ് സപ്പോർട്ടുമായി കൂടെ നിന്ന എല്ലാവര്ക്കും നന്ദി
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക