Tuesday, 21 January - 2025

ഫൈനല്‍ എക്‌സിറ്റ് ലഭിക്കാൻ ഇഖാമയില്‍ ഒരു മാസം കാലാവധി വേണം: സഊദി ജവാസാത്

ചില ഘട്ടങ്ങളിൽ സഊദിയിൽ തുടരാനാകുക ഇഖാമയിലെ കാലാവധി മാത്രം

റിയാദ്: പ്രവാസി തൊഴിലാളികൾക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കാൻ ഇഖാമയില്‍ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് സഊദി ജവാസാത് വ്യക്തമാക്കി. ഇഖാമയിലെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍ വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ ആദ്യം ഇഖാമ പുതുക്കണമെന്നും ഉണര്‍ത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുപ്പതു ദിവസത്തില്‍ അധികവും 60 ദിവസത്തില്‍ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയില്‍ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കുക. അതായത് ഇഖാമയിൽ എത്ര ദിവസമാണോ ശേഷിക്കുന്നത് അത്ര ദിവസം മാത്രമേ സഊദിയിൽ തുടരാനാകൂ.

അതേസമയം, 60 ദിവസ കാലാവധിയുള്ള ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യു ചെയ്യണമെങ്കിൽ ഇഖാമയില്‍ 60 ദിവസത്തില്‍ കൂടുതല്‍ കാലാവധി ഉണ്ടായിരിക്കണം. ഏതവസ്ഥയിൽ ആയാലും ഫൈനല്‍ എക്‌സിറ്റ് ലഭിച്ചാൽ ഫൈനൽ എക്‌സിറ്റ് വിസയിൽ രേഖപ്പെടുത്തിയ കാലാവധിക്കുള്ളിൽ സഊദിയിൽ നിന്ന് പുറത്ത് പോയിരിക്കണം.  ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍, അബ്ശിര്‍

ബിസിനസ്, മുഖീം പോര്‍ട്ടല്‍ എന്നിവ വഴി തൊഴിലുടമകള്‍ക്കും കുടുംബനാഥന്മാര്‍ക്കും തങ്ങളുടെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കാന്‍ സാധിക്കും. ഒരുവിധ ഫീസുകളും നല്‍കാതെ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കാവുന്നതാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ഉണര്‍ത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: