Tuesday, 14 January - 2025

വീണ്ടും മഴ മുന്നറിയിപ്പ്; അടുത്ത നാല് ദിവസം വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സഊദി അറേബ്യയിലെ താമസക്കാർക്ക് ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിൽ അഭയം പ്രാപിക്കാനും മലയിടുക്കുകളിൽ നിന്ന് മാറി നിൽക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പല പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ, ആലിപ്പഴ വർഷം, ശക്തമായ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവ പ്രതീക്ഷിക്കാം. റിയാദ്, ജിദ്ദ, അൽ-ബാഹ, അസീർ, ജസാൻ എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടായെക്കാവുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചതായി സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മദീനയിലെ ഗവർണറേറ്റുകളുടെ പല ഭാഗങ്ങളിലും ചെറിയ മഴയും പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റും ബാധിക്കും. അതേസമയം റിയാദിലെ ചില ഗവർണറേറ്റുകളിൽ നേരിയതോ മിതമായതോ ആയ മഴയും പേമാരി, ആലിപ്പഴ വർഷം, കാറ്റ് എന്നിവയും ഉണ്ടാകും.

കിഴക്കൻ പ്രവിശ്യയിലെ ചില ഗവർണറേറ്റുകൾ, അസീർ, തബൂക്ക്, ഖാസിം, ഹായിൽ, അൽ-ബഹ, ജസാൻ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, എന്നിവിടങ്ങളിൽ പേമാരി, ആലിപ്പഴം, കാറ്റ് എന്നിവയ്‌ക്കൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: