Tuesday, 21 January - 2025

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; അധ്യാപകൻ അറസ്റ്റിൽ

ബംഗളൂരു: വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഷേക് ഗൗഡ (25) എന്ന അധ്യാപകനെതിരെ മാണ്ഡ്യയിൽ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. പ്രതി വിവാഹിതനാണെന്നും രണ്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ ഇയാൾ രണ്ട് മാസത്തിന് ശേഷമാണ് പിടിയിലായത്. നവംബർ 23നാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ജെപി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമീഷണർ (സൗത്ത് ഡിവിഷൻ) ലോകേഷ് ബിജെ പറഞ്ഞു.

ജനുവരി അഞ്ചിന് മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Most Popular

error: